കോട്ടയം
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ജില്ലയിലെങ്ങും ആഘോഷിച്ചു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിൽ പതാക ഉയർത്തലും റാലിയും മധുരവിതരണവും നടന്നു. തദ്ദേശസ്ഥാപനങ്ങളിലും വിവിധ ഓഫീസുകളിലും ദേശീയ പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എ വി റസൽ ദേശീയപതാക ഉയർത്തി.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷ ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി. മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരിവിമുക്ത പ്രതിജ്ഞ കലക്ടർ ജോൺ വി സാമുവൽ ചൊല്ലിക്കൊടുത്തു. പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാൻഡ്സെറ്റ് എന്നിവയടങ്ങുന്ന 20 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. പാലാ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോബിൻ ആന്റണിയായിരുന്നു പരേഡ് കമാൻഡർ. മൗണ്ട് കാർമൽ ജിഎച്ച്എസ്എസ്, ബേക്കർ മെമോറിയൽ എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കലക്ടർ ജോൺ വി സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, സബ് കലക്ടർ ഡി രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി ആനന്ദ്, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണംചെയ്തു. സായുധസേന പതാകനിധിയിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂൾ(വിദ്യാഭ്യാസ സ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാർ (ജനറൽ)(വിദ്യാഭ്യാസ ഇതരസ്ഥാപന വിഭാഗം) എന്നിവർക്കുള്ള ട്രോഫികൾ മന്ത്രി സമ്മാനിച്ചു. മികച്ച പ്ലാറ്റൂൺ കമാൻഡറായി കോട്ടയം പൊലീസ് ഡിഎച്ച്ക്യു റിസർവ് സബ് ഇൻസ്‌പെക്ടർ എസ് എം സുനിൽ തെരഞ്ഞെടുക്കപ്പെട്ടു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾ: ഒന്നും രണ്ടും സ്ഥാനങ്ങൾ ക്രമത്തിൽ
എക്‌സൈസ്(കമാൻഡർ: ഷാഫി അരവിന്ദാക്ഷ്), പൊലീസ് 1 (കമാൻഡർ: എസ്എം സുനിൽ).
സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് –- ഒന്നാംസ്ഥാനം- കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ് (കമാൻഡർ: ആദിത്യ നിതീഷ്), കോട്ടയം ബേക്കർ മെമോറിയൽ ജിഎച്ച്എസ്എസ് (കമാൻഡർ: റിന്ന എലിസബത്ത് സാം), രണ്ടാംസ്ഥാനം ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (കമാൻഡർ: അലീന സെബാസ്റ്റ്യൻ).
എൻസിസി സീനിയർ –-- ബസേലിയസ് കോളേജ് (കമാൻഡർ: നിരഞ്ജന കെ സലിം), കോട്ടയം എംഡി സെമിനാരി എച്ച്എസ് (കമാൻഡർ: വി ഹരിഗോവിന്ദ്).
എൻസിസി ജൂനിയർ- –- കുമരകം എസ്‌കെഎം എച്ച്എസ്എസ് (കമാൻഡർ: ലക്ഷ്മി ജിബി).
സ്‌കൗട്ട്‌സ് –-- കുടമാളൂർ സെന്റ് മേരീസ് യുപിഎസ് (കമാൻഡർ: ജിതിൻകൃഷ്ണ സി അനു), ഹോളി ഫാമിലി എച്ച്എസ്എസ് (കമാൻഡർ: ഗൗതം കൃഷ്ണ).
ഗൈഡ്‌സ് –- -കോട്ടയം ബേക്കർ മെമോറിയൽ എച്ച്എസ്എസ്(കമാൻഡർ: ഹെലൻ കെ സോണി), കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്(കമാൻഡർ: ഫെബ എൽസ ബിജു).
ജൂനിയർ റെഡ് ക്രോസ് –-- ഒന്നാംസ്ഥാനം മൗണ്ട് കാർമൽ ജിഎച്ച്എസ്(കമാൻഡർ: ആർ ശ്രീമാധുരി), രണ്ടാം സ്ഥാനം –- എംഡി സെമിനാരി എച്ച്എസ്എസ്(കമാൻഡർ: അനഖ് അജീഷ്), ബേക്കർ മെമോറിയൽ ജിഎച്ച്എസ്(കമാൻഡർ: അക്ഷിമ അനിൽ).
ബാൻഡ് –-- കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്(കമാൻഡർ: അഭിനന്ദ എം അനീഷ്), ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ(കമാൻഡർ: എം യു ധനലക്ഷ്മി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..