23 November Saturday

ഏറ്റുമാനൂർ ക്ഷേത്രത്തിൽ അഭയം ഹെൽപ്പ് ഡെസ്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
ഏറ്റുമാനൂർ 
മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർഥാടകർക്കായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്ക് തുറന്നു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ഡെസ്ക് പ്രവർത്തിക്കും. ഡോക്ടറുടെ സേവനവും  സൗജന്യ മരുന്നുകളും ആംബുലൻസ് സൗകര്യവും ഉൾപ്പെടെയാണ് ഡെസ്ക് പ്രവർത്തിക്കുക. ഏരിയ ചെയർമാൻ ബാബു ജോർജ് അധ്യക്ഷനായി. അഭയം ജില്ല സെക്രട്ടറി എബ്രഹാം തോമസ്, ജില്ല ഗവേണിങ് ബോർഡംഗങ്ങളായ കെ എൻ വേണുഗോപാൽ, ഇ എസ് ബിജു, അഡ്വ. വി ജയപ്രകാശ്, ആർഎഎൻ റഡ്ഡിയാർ, ഏരിയ ബോർഡംഗങ്ങളായ പി എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണൻ, ടി വി ബിജോയ്, കെ പി ശ്രീനി, എം ഡി വർക്കി, എം എസ് ചന്ദ്രൻ, രതീഷ് രത്നാകരൻ, ഡോ. യു അശ്വതി, ക്ഷേത്രം എഒ അരവിന്ദ് ജി നായർ, ഉപദേശക സമിതി സെക്രട്ടറി പി ജി സോമൻ, വളന്റിയർമാരായ അരുൺകുമാർ, കെ എസ് ഓമനക്കുട്ടൻ, കെ സി തങ്കച്ചൻ, കെ ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ കൺവീനർ കെ കെ ഷാജിമോൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top