26 December Thursday
കോട്ടയം നല്ലിടയൻ പള്ളി ഗോഡൗണിന്‌ തീപിടിച്ചു

നഗരമധ്യത്തിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
കോട്ടയം
നഗരമധ്യത്തിലെ നല്ലിടയൻ പള്ളിയുടെ ഗോഡൗണിൽ തീപിടിത്തം. ശനി രാത്രി എട്ടരയോടെയാണ്‌ സംഭവം. ആളപായമില്ല. പള്ളിവളപ്പിലെ ബിഷപ്പ്‌ഹൗസിന്‌ പുറകുവശത്തെ ഗോഡൗണിനാണ്‌ തീപിച്ചത്‌. പള്ളിയിലേക്കാവശ്യമായ ഫർണിച്ചറുകൾ നിർമിക്കുന്നത്‌ ഇവിടെയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന തടിയിലാണ്‌ തീ പിടിച്ചത്‌. 
പണിയുടെ ആവശ്യത്തിനായി ധാരാളം തടികൾ സൂക്ഷിച്ചിരുന്നതിനാൽ തീ പെട്ടെന്ന്‌ പടർന്നു. അന്തേവാസികൾ സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ സ്ഥത്തേക്ക്‌ വ്യാപിച്ചില്ല. അഗ്നിശമനസേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ വാഹനം സംഭവസ്ഥലത്തേക്ക്‌ എത്തിക്കാനായില്ല. 
നീളമേറിയ ഹോസുകൾ എത്തിച്ചാണ്‌ച് തീ കെടുത്തിയത്‌. ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാല്ലെന്ന്‌ അഗ്നിശമന സേന അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top