കോട്ടയം
ജനുവരി രണ്ടുമുതൽ അഞ്ചുവരെ പാമ്പാടിയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികൾക്ക് ചൊവ്വാഴ്‌ച തുടക്കമാകും. വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും സെമിനാറുകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പന്തുകളി ആവേശം പുതുപ്പള്ളിയിൽ
പുതുപ്പള്ളിക്കാരുടെ ഹൃദയത്തിൽ അലിഞ്ഞ നാടൻപന്തുകളി ആവേശം ഇനിയതിന്റെ ഉന്നതിയിലെത്തും.
പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് പകൽ 2.30ന് നാടൻ പന്തുകളി മത്സരങ്ങൾ ആരംഭിക്കും. ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉദ്‌ഘാടനംചെയ്യും. 21, 22 തീയതികളിൽ സെമിഫൈനൽ മത്സരങ്ങൾ നടക്കും. ചൊവ്വാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിൽ കൊല്ലാടും ചമ്പക്കര സെവൻസും ഏറ്റുമുട്ടും.
നാടൻ പന്തുകളിയുടെ തമ്പുരാക്കൻമാരായ മീനടം, തിരുവഞ്ചൂർ, അഞ്ചേരി, കുമാരനല്ലൂർ, പുതുപ്പള്ളി, കണ്ണഞ്ചിറ, കൊല്ലാട്, ചമ്പക്കര സെവൻസ് തുടങ്ങിയ ടീമുകളാണ് മത്സരിക്കുക. ബുധനാഴ്‌ച മീനടവും തിരുവഞ്ചൂരും വ്യാഴാഴ്‌ച അഞ്ചേരിയും കുമാരനല്ലൂരും വെള്ളിയാഴ്‌ച പുതുപ്പള്ളിയും കണ്ണൻചിറയും ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..