ചങ്ങനാശേരി
തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അറുപത്താറുകാരൻ എം കെ ശശിക്ക് ഇനി പെൻഷൻ വാങ്ങാം. ഇത്രയും കാലം റേഷൻ കാർഡില്ലാത്തതിനാൽ പെൻഷൻ ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരം കാണാനായി അടിയന്തരമായി ശശിക്ക് റേഷൻ കാർഡ് അനുവദിക്കാൻ അദാലത്തിൽ തീരുമാനമായി. ഭിന്നശേഷിക്കാരനായ ശശി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭിന്നശേഷി പെൻഷനായി അപേക്ഷിച്ചപ്പോൾ റേഷൻകാർഡിൽ പേര് ഇല്ലാത്തതിനാൽ അപേക്ഷ നിരസിച്ചിരുന്നു. തുടർന്നാണ് അദാലത്തിനെ സമീപിച്ചത്.
‘മൂത്ത സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. അവർ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന ചെറിയ തുക കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്.
ഇവരുടെ മുത്തമകൻ കടയിൽ സെയിൽസ്‌മാനായി ജോലി നോക്കുന്നുണ്ടെങ്കിലും ഇത് മരുന്നിന് പോലും തികയില്ല. റേഷൻ കാർഡ് വേഗം നൽകാൻ അദാലത്തിൽ തീരുമാനമായതിൽ ഇനി ഭിന്നശേഷി പെൻഷന് അപേക്ഷിക്കാം, എറെ സന്തോഷം'–- ശശി പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുള്ള ശശിയെ മന്ത്രി വി എൻ വാസവൻ സദസിലെത്തിയാണ് കണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..