കോട്ടയം
സാങ്കേതിക പ്രശ്നം മൂലം നടക്കാതെ പോയ പല കാര്യങ്ങൾക്കും പരിഹാരം കാണാനായി എന്നതാണ് അദാലത്തുകൾ കൊണ്ടുണ്ടായ നേട്ടമെന്ന് മന്ത്രി വി എൻ വാസവൻ. അദാലത്തുകൾ കുടുതൽ വിജയകരമായി മുന്നോട്ട് പോകുന്നത് ജനങ്ങളുടെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി താലൂക്കിലെ‘കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുഖ്യ പ്രാധാന്യം നൽകുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ആമുഖപ്രഭാഷണം നടത്തി.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, കലക്ടർ ജോൺ വി സാമുവൽ, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, കുറിച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ഡി സുഗതൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, നഗരസഭാ വൈസ് ചെയർമാൻ മാത്യുസ് ജോർജ്, സ്ഥിരംസമിതി അധ്യക്ഷൻ പി എ നിസാർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, കൗൺസിലംഗങ്ങളായ ലാലിച്ചൻ കുന്നിപറമ്പിൽ, മുരുകൻ, രാജു ചാക്കോ, പ്രിയ രാജേഷ്, എഡിഎം ബീന പി ആനന്ദ്, സബ് കലക്ടർ ഡി രഞ്ജിത്ത്, ഡെപ്യൂട്ടി കലക്ടർമാരായ ജിനു പുന്നൂസ്, സോളി ആന്റണി, തഹസിൽദാർ പി ഡി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..