10 September Tuesday

ആരവമുയർന്നു ആവേശവും

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി "ലഹരിയാകാം കളിയിടങ്ങളോട്' എന്ന സന്ദേശവുമായി എക‍്സെെസ് വകുപ്പ് ഒരുക്കിയ ബാസ‍‍്ക്കറ്റ്ബോൾ 
മത്സരത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

കോട്ടയം 
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത്‌ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക്‌ ജനമൊഴുകുന്നു. വികസനത്തിന്റെ മഹോത്സവമാണ്‌ മേളയെന്നാണ്‌ സന്ദർശകരുടെ അഭിപ്രായം. സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഇവിടെ. 
ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ ഉയരം, ഭാരം, രക്തസമർദം, പ്രമേഹം, എച്ച്ബി, ബോഡി മാസ് ഇൻഡക്‌സ് എന്നിവ സൗജന്യമായി പരിശോധിക്കാം. പൊതുവിതരണ വകുപ്പ്, ഐടി മിഷൻ, ഹോമിയോ വകുപ്പ്, അനെർട്ട്, ജല അതോറിറ്റി, ലീഗൽ മെട്രോളജി, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ വിവിധ സേവനങ്ങളും മേളയിൽ ലഭിക്കും. സ്റ്റാളുകൾ കാണാനും പ്രവർത്തനങ്ങൾ അറിയാനും നിരവധി പേരാണ്‌ എത്തുന്നത്‌. വികസന കാഴ്ചകളുടെ നടുവിൽ ഒരുക്കിയ 360 ഡിഗ്രി സെൽഫി ബൂത്ത്‌, കളിയിടങ്ങളുമായി സ്‌പോർട്‌സ്‌ കൗൺസിൽ സ്റ്റാൾ, പുതുരുചി സമ്മാനിക്കുന്ന കുടുംബശ്രീയുടെ ഫുഡ്‌ സ്റ്റാൾ എല്ലായിടങ്ങളിലും സന്ദർശക തിരക്കാണ്‌. 
ബുധൻ രാവിലെ ജില്ലാ മെഡിക്കൽ ഓഫീസ്‌ നടത്തിയ സെമിനാർ തോമസ്‌ ചാഴികാടൻ എംപി ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ സ്റ്റോറുകളിൽനിന്ന്‌ ലഭിക്കുന്ന കവറുകളിൽ പതിപ്പിക്കുന്ന സീൽ തോമസ്‌ ചാഴികാടൻ പ്രൈവറ്റ് മെഡിക്കൽ സ്റ്റോർ അസോസിയേഷൻ പ്രതിനിധി കെ ജെ ആന്റണിക്ക് നൽകി പ്രകാശിപ്പിച്ചു.  ഡോ. ആർ അരവിന്ദ് ക്ലാസെടുത്തു. ഡോ. എസ് ശങ്കർ മോഡറേറ്ററായി. ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ നടത്തിയ സെമിനാർ എംജി സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ. സാബു തോമസ്‌ ഉദ്‌ഘാടനം ചെയ്തു.  വൈകിട്ട്‌ നടന്ന അക്‌മ മെഗാഷോയും കാഴ്‌ച്ചക്കാരുടെ കൈയടി നേടി. ഗിന്നസ്‌ പക്രുവും സംഘവും അവതരിപ്പിച്ച താരോത്സവത്തിൽ കോമഡി ഷോയ്‌ക്കൊപ്പം നൃത്തസന്ധ്യയും ഗാനമേളയും വൺമാൻ ഷോയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top