08 September Sunday

അക്ഷരനഗരിയിലെ അക്ഷരഖനി

ഷിനു കുര്യൻUpdated: Thursday Jul 18, 2024

13-ാം നൂറ്റാണ്ടിലെ സുറിയാനി വ്യാകരണ കൈയെഴുത്ത് ഗ്രന്ഥവുമായി 
വൈദികർ

 
കോട്ടയം
അക്ഷരനഗരിയുടെ അക്ഷരഖനിയാണ് കോട്ടയം ഓർത്തഡോക്സ് പഴയ സെമിനാരിയെന്ന പഠിത്തവീട്, കൈയെഴുത്തിൽ തുടങ്ങി ആധുനികതയിൽ എത്തിനിൽക്കുന്ന അക്ഷരചരിത്രത്തിന്റെ കാഴ്‌ചകൾ സെമിനാരിയിലെ പുസ്തകശാലയിൽ കാണാം. 
13-ാം നൂറ്റാണ്ടിലെ സുറിയാനി വ്യാകരണ കൈയെഴുത്ത് ഗ്രന്ഥം മുതൽ ഡിജിറ്റൽ വായന വരെ ഇവിടെ സാധ്യമാണ്‌. ക്രൈസ്‌തവഗ്രന്ഥങ്ങൾ മാത്രമല്ല രാമായണവും ഗീതയും ഖുറാനും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷയിലെ ഗ്രന്ഥശേഖരംവരെ ഈ പുസ്‌തകപ്പുരയിലുണ്ട്‌, 1811 ൽ മലയാളത്തിൽ ആദ്യമായി അച്ചടിച്ച റമ്പാൻ ബൈബിളും ഇവിടെ സൂക്ഷിക്കുന്നു. ഫിലിപ്പോസ് റമ്പാനാണ് പെശീത്ത ബൈബിൾ മലയാളത്തിലേക്ക് വിവർത്തനംചെയ്തത്. ബോംബെ കൊറിയർ പ്രസിലെ കല്ല് അച്ചിലാണ്‌ ബൈബിൾ അച്ചടിച്ചത്‌. 1860ൽ മദ്രാസിൽ പ്രസിദ്ധീകരിച്ച തമിഴ് ബൈബിളും, 1907ലെ സുറിയാനി മലയാളം നിഘണ്ടുവും ഗ്രന്ഥപുരയിലെ അമൂല്യശേഖരങ്ങളാണ്.1806 ലെ കണ്ടനാട്‌ പടിയോല പ്രകാരം തിരുവിതാംകൂർ സർക്കാരിന്‌ 3000 പൂവരാഹ്‌ നൽകിയ വട്ടിപ്പണ രേഖകൾ, വട്ടെഴുത്തിലുള്ള തരിശാ പള്ളി ചെപ്പേടുകൾ എന്നിവ ഇവിടുത്തെ ശേഖരത്തെ സമ്പന്നമാക്കുന്നു. ഡിജിറ്റൽ രൂപത്തിലുള്ള 35000 ത്തോളം ചരിത്രരേഖകൾ കേരളത്തിന്റെ സാമൂഹിക ചരിത്രവും പ്രതിപാദിക്കുന്നു. 
വിവിധ സർവകലാശാലകളിൽ നിന്നടക്കം നിരവധിയാളുകളാണ് അക്ഷരനഗരിയിലെ അക്ഷരപെരുമ പഠിക്കാനെത്തുന്നത്‌. വൈദികരായ ഡോ. മാത്യൂസ്‌ ജോൺ മനയിൽ, ഫാ. സിജു കോശി വർഗീസ്‌ എന്നിവരാണ്‌ ലൈബ്രറിയുടെ മുഖ്യചുമതലക്കാർ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top