03 December Tuesday

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024

കെഎസ്‍കെടിയു ജില്ലാ സമ്മേളനം ബി രാഘവൻ നഗറിൽ (പാലാ ടൗൺ ഹാൾ) സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു

പാലാ
കർഷകത്തൊഴിലാളികളുടെ അവകാശപോരാട്ടത്തിന്റെ പുത്തൻ ഏടായി കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ പാലായിൽ പ്രൗഢഗംഭീര തുടക്കം.
 പാലാ മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സമ്മേളനം കെഎസ്‌കെടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സജേഷ്‌ ശശി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, കെഎസ്‌കെടിയു കേന്ദ്രകമ്മിറ്റി അംഗം കോമളകുമാരി, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ, എം കെ പ്രഭാകരൻ, ലാലിച്ചൻ ജോർജ്‌, വി എൻ ശശിധരൻ, ഓമന ബാബു, പി എൻ രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ജില്ലാകമ്മറ്റി അംഗം വി ജി സലിയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ എത്തിച്ച പതാക ജില്ലാ പ്രസിഡന്റ്‌ സജേഷ്‌ ശശി ഉയർത്തിയതോടെ സമ്മേളനനടപടികൾ ആരംഭിച്ചു. പി വി സുനിൽ രക്തസാക്ഷിപ്രമേയവും ഗിരീഷ്‌ എസ്‌ നായർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം പി ജയപ്രകാശ്‌ കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. 
വിവിധ കമ്മിറ്റികൾ:  പ്രസീഡിയം:–- എം കെ പ്രഭാകരൻ, സജേഷ്‌ ശശി, എം പി ജയപ്രകാശ്‌, പി വി സുനിൽ, കെ എസ്‌ രാജു. പ്രമേയം:–- ഗിരീഷ്‌ എസ്‌ നായർ (കൺവീനർ), വി കെ നടേശൻ, പി കെ മോഹനൻ, റോസമ്മ മത്തായി, കെ വിജയൻ, ബെന്നി ജോസഫ്‌. ക്രഡൻഷ്യൽ:–- വി എൻ ശശിധരൻ (കൺവീനർ), പി എൻ രാജപ്പൻ, ജി സുഗതൻ, പ്രശാന്ത്‌കൃഷ്‌ണ, പി എസ്‌ വിനോദ്‌, കെ കെ രാരിച്ചൻ, ഓമന ബാബു. മിനിട്‌സ്‌:–- എ പി ജയൻ (കൺവീനർ), വി കെ രവി, പി സി ബെഞ്ചമിൻ, പി എ ബിൻസൺ തുടങ്ങിയവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. വ്യാഴം രാവിലെ 10ന്‌ ആരംഭിക്കുന്ന പൊതുചർച്ചയുടെ തുടർച്ചയോടെ രണ്ടാംദിനത്തിലെ നടപടികൾ ആരംഭിക്കും. തുടർന്ന്‌ ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ മറുപടി, വിവിധ പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട്‌ എന്നിവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top