കോട്ടയം
ഏറ്റുമാനൂർ–- അതിരമ്പുഴ റോഡിന്റെയും അതിരമ്പുഴ–-- ലിസ്യൂ -കൈപ്പുഴ റോഡിന്റെയും -അടിച്ചിറ–- മാന്നാനം റോഡിന്റെയും സംഗമസ്ഥാനമായ അതിരമ്പുഴ ജങ്ഷൻ നവീകരണത്തോടെ നാടിന്റെ മുഖം തന്നെ മാറി. 6 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ജങ്‌ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലും നവീകരിച്ചു. ഇതോടെ ഗതാഗതകുരുക്കിന് പരിഹാരമായി. 881ലക്ഷം മുടക്കിയായിരുന്നു നവീകരണം.
അതിരമ്പുഴ ജങ്‌ഷനേയും ഏറ്റുമാനൂർ–- - വെച്ചൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന്റെ നിർമാണവും പൂർത്തിയായി. രണ്ട് കിലോമീറ്റർ നീളമുള്ള റോഡ് ആധുനികരീതിയിൽ ബിഎംബിസി നിലവാരത്തിലാണ് പൂർത്തീകരിച്ചത്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ തെള്ളകം ഭാഗത്ത് എം സി റോഡിനേയും–- പഴയ എം സി റോഡിനെയും ബന്ധിപ്പിക്കുന്ന ഹോളി ക്രോസ്സ് റോഡും ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചു. 445 ലക്ഷം രൂപ മുടക്കിയാണ് അതിരമ്പുഴ ആട്ടുകാരൻ കവല, ഹോളി ക്രോസ്സ് റോഡുകൾ നവീകരിച്ചത്. ചൊവ്വാഴ്‌ച അതിരമ്പുഴയിൽ നടന്ന ചടങ്ങിൽ റോഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാനം ചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എം പി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..