കോട്ടയം
അറിവിന്റെ മത്സരവേദിയായ സെെലം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന് ആവേശത്തുടക്കം. കുരുന്നുകളുടെ രക്ഷിതാക്കളും അധ്യാപകരുമെല്ലാം അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന അക്ഷരമുറ്റത്തെ ഹൃദയത്തിലേറ്റി. സ്‌കൂൾ തല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്‌ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് വി കെ സുനിൽ കുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണ്ണ കുമാരി ശുചിത്വസന്ദേശം നൽകി. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം, സിപിഐ എം തൃക്കൊടിത്താനം ലോക്കൽ സെക്രട്ടറി എം കെ ഉണ്ണികൃഷ്ണൻ, അക്ഷരമുറ്റം ജില്ലാ കോർഡിനേറ്റർ ഷെല്ലിമോൻ ജേക്കബ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ സജീന, വി ആർ രാജി, എ എം അജിതമ്മ, വി ബൈജു, ടി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
കോട്ടയം ഈസ്റ്റ് ഉപജില്ലയുടേത് വേളൂർ ഗവ. എൽപി സ്‌കൂളിൽ ചെറുകഥാകൃത്ത് ജി പ്രവീൺ ഉദ്‌ഘാടനം ചെയ്തു. കറുകച്ചാലിൽ ചാമംപതാൽ എൻഎസ്‌എസ് ഗവ. എൽപിഎസിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി റെജിയും വൈക്കത്ത് ഉദയനാപുരം ഗവ. യുപി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്തും തലയോലപ്പറമ്പ് ഏരിയ തല ഉദ്ഘാടനം മറവന്തുരുത്ത് ഗവ. യു പി സ്കൂളിൽ നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി കെ ശെൽവരാജ് ഉദ്‌ഘാടനംചെയ്‌തു. കോട്ടയം വെസ്റ്റിലേത് സിഎംഎസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലും പാമ്പാടി ഉപജില്ലയിൽ വെള്ളൂർ ഗവ. ടെക്‌നിക്ക് ഹൈസ്‌കൂളിൽ അധ്യാപകൻ ഷിജി വി എബ്രഹാമും ഉദ്‌ഘാടനം ചെയ്‌തു.
അക്ഷരമുറ്റത്തിന്റെ ഭാഗമായി കഥാ–- കവിതാ മത്സരങ്ങളും സംഘടിപ്പിക്കും. പ്രധാനധ്യാപകർ സാക്ഷ്യപ്പെടുത്തിയ സൃഷ്ടികൾ 31വരെ തപാൽ മുഖേനയോ നേരിട്ടോ ദേശാഭിമാനി ഓഫീസിൽ എത്തിക്കണം. ഫോൺ: 0481 2583300, 9847287759
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..