19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ഒരുങ്ങാം, അറിവിൻ പോരാട്ടത്തിനായി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
കോട്ടയം
ഇനി രണ്ടുനാൾ, അറിവിന്റെ പുതിയ ജാലകങ്ങൾ തുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാതല മത്സരത്തിന്‌ നാടൊരുങ്ങി. ഞായർ രാവിലെ പത്തിന്‌ കോട്ടയം ബസേലിയസ്‌ കോളേജിൽ കലക്ടർ ജോൺ വി സാമുവൽ ഉദ്‌ഘാടനം ചെയ്യും. സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ്‌ പങ്കെടുക്കുക. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും.  സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം.  ജില്ലാമത്സരത്തിന്റെ സമ്മാനദാനം പിന്നീട്‌ നടക്കും. 
ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം പതിനായിരം, അയ്യായിരം രൂപ  സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജുവലേഴ്‌സുമാണ്‌ മത്സരത്തിന്റെ മുഖ്യ പ്രായോജകർ.  വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജുവലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top