23 December Monday

ചീപ്പുങ്കൽ– മണിയാപറമ്പ്‌ റോഡ്‌ ഉടൻ
യാഥാർഥ്യമാകും: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
കോട്ടയം
മെഡിക്കൽ കോളേജിനെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ചീപ്പുങ്കൽ–- മണിയാപറമ്പ്‌ റോഡ്‌ ടാറിങ്‌ അഞ്ചുകോടി രൂപ ചെലവിട്ട് ഉടൻ ആരംഭിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ. മെഡിക്കൽ കോളേജ്‌ ഭൂഗർഭപാത ഉദ്‌ഘാടനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
ഭൂഗർഭപാതയിൽനിന്ന് ഒപി കെട്ടിടത്തിലേക്ക് മഴ നനയാതെ പ്രവേശിക്കുന്നതിന് മേൽക്കൂര നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കും. ഭിന്നശേഷിക്കാർക്കായി അടിപ്പാതയിലൂടെ ആധുനിക വീൽചെയർ സംവിധാനം ഒരുക്കും. 5 എംഎൽഡി ശേഷിയുള്ള ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണത്തിന് 82 കോടി രൂപയുടെ ഭരണാനുമതി ഉടൻ ലഭിക്കും. ഗ്യാസ്‌ ക്രിമിറ്റോറിയം ഒന്നരക്കോടി രൂപ മുടക്കി എംഎൽഎ ഫണ്ടിൽനിന്ന്‌ നിർമിക്കുന്നതിനുള്ള ധനകാര്യവകുപ്പിന്റെ അനുമതിയായി. ഏറ്റുമാനൂർ സിവിൽ സ്റ്റേഷന്റെ നിർമാണ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top