27 December Friday

നൈപുണ്യ പരിശീലന 
സ്ഥാപനങ്ങളുടെ ഉച്ചകോടി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024
കോട്ടയം
നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി നടത്തും. ജില്ലാ ഭരണകേന്ദ്രവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ചേർന്നാണ്‌ പരിപാടി നടത്തുന്നത്‌. തെള്ളകം എക്സ്കാലിബർ ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി രാവിലെ 10ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. കലക്ടർ ജോൺ വി സാമുവൽ അധ്യക്ഷനാകും. വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിവിധ സെഷനിൽ സംസാരിക്കും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.
ജില്ലയിൽ നിലവിൽ നൈപുണ്യ പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ പൊതു- സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് ഉച്ചകോടി നടത്തുന്നത്. പരിശീലന സ്ഥാപങ്ങൾക്ക് മാർഗനിർദേശം നൽകുക, അവർക്ക് വിവിധ കേന്ദ്ര – സംസ്ഥാന നൈപുണ്യ വികസന പദ്ധതികൾ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ വികസനപ്രവർത്തനങ്ങളിൽ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ജില്ലയിലെ നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജില്ലയിലെ വിവിധ വ്യവസായ മേഖലകൾക്കാവശ്യമായ ഉദ്യോഗാർഥികളെ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ഫോൺ: ജില്ലാ സ്കിൽ കോ -ഓർഡിനേറ്റർ 9447881901

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top