വൈക്കം
വൈക്കത്തഷ്ടമിയുടെ ഭാഗമായി വിവിധ സാമുദായിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന താലപ്പൊലികള്‍ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച സമാപിക്കും. വണിക വൈശ്യസംഘം, ധീവര മഹിളാ കോട്ടയം ജില്ലാ കമ്മിറ്റി എന്നിവരുടേതാണ് സമാപന താലപ്പൊലി.
ക്ഷേത്രനിര്‍മാണത്തിലെ പരമ്പരാഗത അവകാശികളായ തമിഴ് വിശ്വബ്രഹ്‌മസമാജം വനിതാ വിഭാഗങ്ങള്‍ ആറാം ഉത്സവദിവസം നടത്തിയ താലപ്പൊലി കവരപ്പാടി നടയില്‍ സമുദായ ആസ്ഥാനത്ത് പൂജകള്‍ക്ക് ശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സമാജം പ്രസിഡന്റ് എന്‍ സുന്ദരന്‍ ആചാരി, സെക്രട്ടറി പി ടി മോഹനന്‍, ട്രഷറര്‍ പി കെ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി രാജന്‍, എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം,
കേരള വേലന്‍ മഹിളാ മഹാജനസഭ, കേരള വേലന്‍ മഹാജനസഭയുടെയും നേതൃത്വത്തില്‍ താലപ്പൊലി നടത്തി. തെക്കേനട കാളിയമ്മനട ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആശാമോള്‍, വേലന്‍ മഹാജനസഭ താലൂക്ക് പ്രസിഡന്റ് എന്‍ കെ രവി, സെക്രട്ടറി പി ശിവന്‍, എം എസ് പ്രസന്നന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
വിളക്കിത്തല നായര്‍ സമാജത്തിന്റെയും താലൂക്ക് യൂണിയന്റെയും നേതൃത്വത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. വടക്കേകവലയിലെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിയ്ക്ക് താലൂക്ക് പ്രസിഡന്റ് വി കെ പരമേശ്വരന്‍, സെക്രട്ടറി എന്‍ ഗോപിനാഥന്‍, ട്രഷറര്‍ കെ എസ് ശശിധരന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കുംചേരിമേല്‍ എഴുന്നളളിപ്പ് 20ന് പുലര്‍ച്ചെ അഞ്ചിന് നടക്കും.
പ്രധാന ശ്രീബലികള്‍ തുടങ്ങും
അഷ്ടമിയുടെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച പ്രധാന ശ്രീബലികള്‍ക്ക് തുടക്കമാകും. അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശ്രീബലി രാവിലെ എട്ടിന് ആരംഭിക്കും.
ഋഷഭ വാഹന
എഴുന്നള്ളിപ്പ് ഇന്ന്
വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് തിങ്കളാഴ്ച രാത്രി 11 ന് നടക്കും. വൈക്കത്തപ്പന്‍ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം.
ഹിന്ദുമത സമ്മേളനം
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമത സമ്മേളനം വൈക്കം ദേവസ്വം അസി. കമ്മീഷണര്‍ എം ജി മധു ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് വി ആര്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..