കോട്ടയം
അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാൻ പ്രവർത്തിക്കുന്ന കുടുംബശ്രീ "സ്നേഹിത' ജെൻഡർ ഹെൽപ് ഡെസ്കിന്റെ ഏഴാമത് വാർഷികവും "കൂട്ടുകാരി' -സിംഗിൾ വുമൺ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്‌തു. "നയിചേതന 3.0' ജെൻഡർ കാമ്പയിൻ പോസ്റ്റർ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രകാശിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പ്രകാശ് ബി നായർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ വി എസ് ലൈജു, സ്നേഹിത ലീഗൽ അഡ്‌വൈസർ അഡ്വ. ലീബാ രാജൻ, കോട്ടയം നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ നളിനി ബാലൻ, പി ജി ജ്യോതിമോൾ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ ജെൻഡർ പ്രോഗ്രാം മാനേജർ ഇ എസ് ഉഷാദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നവഭാവന രംഗശ്രീ തിയറ്റർ ഗ്രൂപ്പിന്റെ നാടകാവതരണവും കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..