22 December Sunday
നാടുണർന്നു, സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ

കേന്ദ്രസർക്കാർ തൊഴിൽമേഖലകൾ തകർക്കുന്നു: ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024
വൈക്കം 
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നത് സിപിഐ എമ്മാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പറഞ്ഞു. വൈക്കത്ത് സംഘടിപ്പിച്ച തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളും സ്വകാര്യവൽക്കരണവും പരമ്പരാഗത തൊഴിൽമേഖലകളെ തകർക്കുകയാണ്. തൊഴിലുറപ്പ് മേഖലയെ ഉൾപ്പെടെ ഇല്ലാതാക്കാൻ നോക്കുന്നു. എന്നാൽ ഇവയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇടതുസർക്കാർ സ്വീകരിക്കുന്നുണ്ട്‌. 
തൊഴിലാളികളുടെ അവകാശങ്ങൾക്കായി കേരളം നിയമനിർമാണം നടത്തുമ്പോൾ രാജ്യത്തെ തൊഴിലാളികളുടെ 21 തൊഴിലവകാശ നിയമങ്ങളെ റദ്ദ് ചെയ്തിരിക്കുകയാണ് കേന്ദ്രസർക്കാർ. സംഘപരിവാർ ശക്തികൾ രാജ്യത്ത് മതരാഷ്ട്രവാദം ഉയർത്തുമ്പോൾ എസ്ഡിപിഐ,- ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളും ഇതേ ആശയം ഉയർത്തിപ്പിടിക്കുന്നു. തൊഴിലാളികളെ വർഗീയമായി വേർതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇവർ നടത്തുമ്പോൾ ഇതിനെ ചെറുക്കാൻ നമുക്ക് കഴിയണം.  
കേരളത്തിന്റെ പൊതുവികസന പദ്ധതികളെ തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്‌. 
വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം സഹായം നൽകാൻ തയ്യാറാകുന്നില്ല. ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് യുഡിഎഫിനെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top