05 November Tuesday

മോസ്‌കോയിൽ ആവേശപ്പകിട

ടി രഞ്ജിത്ത്‌Updated: Monday Aug 19, 2024
ചങ്ങനാശേരി
പടിക പകിട പന്ത്രണ്ടേ... മോസ്‌കോ നിവാസികളുടെ പകിട കളിക്ക്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. ചങ്ങനാശേരി കുറിച്ചി മോസ്കോ കവലയിൽ ഓണം വരവറിയിച്ചാൽ പിന്നെ പകിട വീഴുന്ന ശബ്‌ദമാണ്‌. ആവേശത്തോടെ മത്സരാർഥികളും ആർപ്പുവിളിക്കുന്ന കാണികളും കവലയിൽ സജീവം. മോസ്കോ ക്ലബ്ബാണ് ചാമ്പ്യൻഷിപ്പിന് തുടക്കമിട്ടത് കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിരു പങ്കിടുന്ന കുറിച്ചി പഞ്ചായത്തിലേ പുത്തൻപള്ളിയോട് ചേർന്നാണ് പകിടക്കളം. കർക്കടക തുടക്കം മുതൽ ചതയം വരെയുള്ള ദിവസങ്ങളിലെ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിൽ രാത്രിയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. 64 ടീമുകളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് എവറോളിങ്‌ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നൽകുന്നു. ചതയ ദിനത്തിൽ ചെറു ഓണസദ്യയോടുകൂടി പകിടകളി സമാപിക്കും. അവരവരുടെ ടീമുകൾക്ക്‌ പ്രോത്സാഹനമായി നാട്ടുകാരും ചേരുന്നതോടെ പകിട മത്സരം കുറിച്ചിക്ക് ഉത്സവമാകും.ആവേശത്തിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽനിന്ന്‌ ആളുകൾ എത്താറുണ്ട്‌. വി ആർ രാജേഷ്, റെജി പുന്നൂസ്, വി പി മഹേഷ്, ലിനു കുരുവിള, മനോജ് ചാക്കോ എന്നിവരാണ് മുഖ്യ സംഘാടകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top