17 September Tuesday

കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
പൊൻകുന്നം 
ചിറ്റാർപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചിറക്കടവ് മൂന്നാം മൈലില്‍ ചെക്ക്ഡാമിന് സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ അരുണ്‍ചന്ദ്രന്‍(29)നെയാണ് കാണാതായത്.  ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.
 കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും പൊന്‍കുന്നം പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ വെളിച്ചകുറവ് മൂലം തിരച്ചിൽ നിർത്തി. ഗ്രാമദീപം കവലയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയതാണ് യുവാവ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top