26 December Thursday

എൻജിനിയറിങ്‌ കോളേജുകളിൽ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
കോട്ടയം
ജില്ലയിൽ എൻജിനിയറിങ്‌ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വലവിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന മൂന്നിടത്തും എസ്‌എഫ്‌ഐ വിജയിച്ചു.
 പാമ്പാടി ആർഐടി, കിടങ്ങൂർ എൻജിനിയറിങ്‌ കോളേജ്‌, പൂഞ്ഞാർ ഐഎച്ച്‌ആർഡി എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 
  എസ്‌എഫ്‌ഐ ഭാരവാഹികൾ:
  കിടങ്ങൂർ എൻജിനിയറിങ്‌ കോളേജ്‌ –- എം എസ്‌ അഭിജിത്ത്‌(ചെയർപേഴ്‌സൺ), കെ ജെ കാർത്തിക്‌(ജനറൽ സെക്രട്ടറി).  പാമ്പാടി ആർഐടി –- കെ സി വിഷ്‌ണു(ചെയർപേഴ്‌സൺ), ഗൗശൽ നാസർ(ജനറൽ സെക്രട്ടറി)  പൂഞ്ഞാർ ഐഎച്ച്‌ആർഡി –- അമൽ സി തോമസ്‌(ചെയർപേഴ്‌സൺ), ആശിഷ്‌മോൻ(ജനറൽ സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top