26 December Thursday
പലസ്‌തീൻ

സിപിഐ എം ബഹുജന കൂട്ടായ്‌മകൾ ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
കോട്ടയം
പലസ്‌തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എം നേതൃത്വത്തിലുള്ള ഏരിയതല ബഹുജനകൂട്ടായ്‌മകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പരിപാടികളിൽ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കാളികളാകും.
 തലയോലപ്പറമ്പ്‌, വൈക്കം ഏരിയകളുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈക്കം പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ നടക്കുന്ന കൂട്ടായ്‌മ അഡ്വ. പി കെ ഹരികുമാർ ഉദ്‌ഘാടനം ചെയ്യും. 
   വെള്ളിയാഴ്‌ച ഏറ്റുമാനൂർ ഏരിയയിൽ നീലിമംഗലത്ത്‌ വൈക്കം വിശ്വൻ, കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ കെ ജെ തോമസ്‌, പുതുപ്പള്ളി ഏരിയയിലെ ഞാലിയാകുഴിയിൽ ടി ആർ രഘുനാഥൻ, ചങ്ങനാശേരി മുനിസിപ്പൽ ജങ്‌ഷനിൽ എ വി റസൽ, അയർക്കുന്നം ഏരിയയിലെ മണർകാട്ട്‌ അഡ്വ. റെജി സഖറിയ എന്നിവർ ഉദ്‌ഘാടനം ചെയ്യും.
  ശനിയാഴ്‌ച വാഴൂരിൽ കെ എം രാധാകൃഷ്‌ണൻ, കടുത്തുരുത്തി ആപ്പാഞ്ചിറയിൽ അഡ്വ. പി കെ ഹരികുമാർ, കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എ വി റസൽ എന്നിവർ ഉദ്‌ഘാടനം ചെയ്യും. 23ന്‌ പാലാ ളാലം ജങ്‌ഷനിൽ അഡ്വ. റെജി സഖറിയയും പൂഞ്ഞാർ ഏരിയയിലെ ഈരാറ്റുപേട്ടയിൽ അഡ്വ. കെ അനിൽകുമാറും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top