19 October Saturday
സയൻസ്‌ പാർലമെന്റും

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
കോട്ടയം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരം ഞായർ രാവിലെ പത്തിന്‌ കോട്ടയം ബസേലിയസ്‌ കോളേജിൽ കലക്ടർ ജോൺ വി സാമുവൽ ഉദ്‌ഘാടനം ചെയ്യും. സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ്‌ പങ്കെടുക്കുക. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം. ജില്ലാ മത്സരത്തിന്റെ സമ്മാനദാനം പിന്നീട്‌ നടക്കും. 
ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം പതിനായിരം, അയ്യായിരം രൂപ സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജുവലേഴ്‌സുമാണ്‌ മത്സരത്തിന്റെ മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജുവലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ. 
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തോടനുബന്ധിച്ച്‌ വിദ്യാർഥികൾക്കായി സയൻസ്‌ പാർലമെന്റും സംഘടിപ്പിക്കും. വിദ്യാർഥികളിൽ ശാസ്‌ത്ര ബോധം വളർത്താൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന സയൻസ്‌ പാർലമെന്റിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ്‌ അവസരം. മത്സരവേദിയിൽ നടക്കുന്ന സയൻസ്‌ പാർലമെന്റിൽ ചുങ്കത്തറ മാർത്തോമ കോളേജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. പ്രസാദ് അലക്സ്‌ കുട്ടികളുമായി സംവദിക്കും.  
ഗവേഷകൻ, ശാസ്ത്രലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിളങ്ങിയ ഡോ. പ്രസാദ് അലക്സ്‌ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഇൻസ്പിറേഷണൽ കെമിസ്ട്രി പ്രോഗ്രാമിൽ ടീച്ചർ ഡെവലപ്പർ ആയും ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസിന്റെ ജൂനിയർ അക്കാദമി പ്രോഗ്രാമിൽ സ്റ്റുഡന്റ്‌ മെന്ററായും പ്രവർത്തിച്ചിട്ടുണ്ട്. സയൻസ്‌ പാർലമെന്റിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള ലിങ്ക്‌ aksharamuttam.deshabhimani.com
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top