22 November Friday
സംരംഭക വർഷം പദ്ധതി

ജില്ലയിൽ 17,778 സംരംഭങ്ങൾ

സ്വന്തം ലേഖികUpdated: Saturday Oct 19, 2024
 
കോട്ടയം
വ്യാവസായിക സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സംരംഭക വർഷം പദ്ധതിവഴി ജില്ലയിൽ മൂന്നുവർഷത്തിനിടെ ആരംഭിച്ചത് 17,778 സംരംഭങ്ങൾ. ഇതുവഴി 1101.67 കോടിയുടെ നിക്ഷേപമുണ്ടായി. 35,802പേർക്ക് ഇതിലൂടെ തൊഴിലവസരങ്ങളും ഉണ്ടായി. 
സംരംഭങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച സംരംഭകവർഷം പദ്ധതി തുടർച്ചയായ മൂന്നാംവർഷവും മികച്ചനേട്ടം കൈവരിച്ച് ജില്ലയുടെ വ്യവസായ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. 2024–- 2025 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നതിന്റെ പകുതിയിലധികം സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. 6,700 സംരംഭങ്ങൾ തുടങ്ങുകയാണ്‌ ലക്ഷ്യം. ഇതുവരെ 3,428 സംരംഭങ്ങൾ തുടങ്ങി. ഇതിലൂടെ 243.63കോടിയുടെ നിക്ഷേപം. 6,832 പേർക്ക്‌ തൊഴിലുമായി. 2023–- 24ൽ തുടക്കമിട്ടത്‌ 101. ശതമാനം സംരംഭങ്ങൾക്കാണ്‌. ലക്ഷ്യമിട്ടത്‌ 6,300 സംരംഭങ്ങളായിരുന്നെങ്കിലും 6,392 എണ്ണം ആരംഭിക്കാനായി. നിക്ഷേപം 419.8കോടി. 12,367പേർക്ക്‌ തൊഴിലും. 2022–-2023  വർഷത്തിലാണ്‌ കൂടുതൽ സംരംഭങ്ങൾ തുടങ്ങാനായത്‌ 7,958 എണ്ണം. 438.24കോടിയുടെ നിക്ഷേപം. 16,603പേർക്ക്‌ തൊഴിലുമായി. 
സംരംഭക വർഷത്തോടനുബന്ധിച്ച്‌ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. എങ്ങനെയൊരു സംരംഭം ആരംഭിക്കാം, പുതിയ സംരംഭ സാധ്യതമേഖലകൾ, അതിനാവിശ്യമായ ലൈസൻസുകളും രജിസ്ട്രേഷനുകളും, വ്യവസായ വകുപ്പും മറ്റ് സർക്കാർ വകുപ്പുകളും ഏജൻസികളും വഴി നടപ്പാക്കുന്ന വിവിധ സബ്‌സിഡി സ്കീമുകൾ, സഹായ പദ്ധതികൾ, വായ്പാ പദ്ധതികൾ തുടങ്ങി സംരംഭകൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും സംരംഭ ബോധവൽക്കരണ പരിപാടിവഴി ലഭ്യമാകും. നിലവിൽ ഉൽപാദന, സേവന, കച്ചവട മേഖലകളിൽ സംരംഭം നടത്തുന്നവരും പുതുതായി സംരംഭത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന രീതിയിലാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top