കോട്ടയം
കോട്ടയത്ത് പുസ്‌തകങ്ങളുടെ വിസ്‌മയലോകം തുറന്ന് പുസ്‌തകോത്സവം ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പുസ്‌തകോത്സവത്തിന് തുടക്കമായത്. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച സി ബാബു നഗറിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. സർവവിജ്ഞാനകോശം ഡയറക്‌ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി കെ ഹരികുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി കെ കരുണാകരൻ, പൊൻകുന്നം സെയ്‌ദ്, ലൈബ്രറി കൗൺസിൽ വികസന സമിതി ചെയർമാൻ ബാബു കെ ജോർജ്, സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. കെ ആർ ചന്ദ്രമോഹൻ, എൻ ഡി ശിവൻ, ബിജു എബ്രഹാം, ബി ഹരികൃഷ്ണൻ, എം ജി ശശിധരൻ മുഞ്ഞനാട്ട്, ഷൈജു തെക്കുംചേരിൽ എന്നിവർ സംസാരിച്ചു.
ജില്ലയിലെ 385ലധികം ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും പുസ്‌തകങ്ങൾ വാങ്ങാൻ കഴിയും. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്‌ദിനും മികച്ച ഗ്രാമീണ വായനശാലയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം മാസിക വരിക്കാരെ ചേർത്തതിനുള്ള പുരസ്‌കാരവും കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിക്കും ഷീല മെമോറിയൽ പുരസ്‌കാരം പട്യാലിമറ്റം ബിഎസ്എസ് നെഹ്റു മെമോറിയൽ ലൈബ്രറിക്കും ചടങ്ങിൽ നൽകി. വനിതാസംഗമം, കാർട്ടൂൺ ചിത്രീകരണ ക്ലാസ്, പുസ്‌തക പ്രകാശനങ്ങൾ, സെമിനാർ എന്നിവയും അനുബന്ധ പരിപാടികളായി നടക്കും. പുസക്‌തകങ്ങൾ നല്ല വിലക്കുറവിൽ ലഭ്യമാകും. ഞായറാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..