23 December Monday

ഹരിതകേന്ദ്രങ്ങൾ യാഥാർഥ്യത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
കോട്ടയം
ശുചിത്വ കേരളം സുസ്ഥിര കേരളം യാഥാർഥ്യമാക്കാൻ ആരംഭിച്ച  ‘മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ’ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. ഒക്ടോബർ രണ്ടിന്‌ തുടങ്ങിയ ക്യാമ്പയിൻ മാർച്ച് 30 വരെ അഞ്ച്‌ ഘട്ടങ്ങളിലായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും.
   ഒന്നാംഘട്ടം നവംബർ ഒന്നിന്‌ പൂർത്തീകരിച്ചു. അതിൽ ജില്ലയിലെ  45.39 ശതമാനം ഓഫീസുകൾ, 52.83 ശതമാനം വിദ്യാലയങ്ങൾ, 33.70 ശതമാനം കലാലയങ്ങൾ, 10.20 ശതമാനം അയൽക്കൂട്ടങ്ങൾ, 10 ശതമാനം വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിതവൽകരിച്ചു. കൂടാതെ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരുടൗൺ ശുചിത്വം ഉറപ്പാക്കി സൗന്ദര്യവൽകരിച്ചു. ഹരിതവിദ്യാലങ്ങളും അയൽക്കൂട്ടങ്ങളും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടം കൈവരിച്ചു. 
  രണ്ടാംഘട്ടം ഡിസംബർ 31ന്‌ അവസാനിക്കും. 100 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 25 ശതമാനം ടൂറിസം കേന്ദ്രങ്ങൾ, 25 ശതമാനം അയൽക്കൂട്ടങ്ങൾ എന്നിവ ഹരിതാഭമാക്കാനും 50 ശതമാനം ടൗണുകൾ, 100 ശതമാനം പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിച്ച് സൗന്ദര്യവൽകരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ പുരോഗമിക്കുന്നത്‌. കൂടാതെ ശിശുദിനത്തിൽ എല്ലാ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭയും ചേർന്നു.
   മൂന്നാംഘട്ടം 2025 ജനുവരി 26നും നാലാംഘട്ടം മാർച്ച്‌ എട്ടിനും അഞ്ചാംഘട്ടം മാർച്ച്‌ 30നും പൂർത്തീകരിക്കും. ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ ക്യാമ്പയിൻ. 
   ജില്ലാ ആസ്ഥാനത്തെ യുഡിഎഫ്‌ നേതൃത്വത്തിലുള്ള നഗരസഭയുൾപ്പെടെ ചില തദ്ദേശസ്ഥാപനങ്ങളിൽ മാലിന്യസംസ്‌കരണ പ്രൊജക്ടുകളിൽ  നിരുത്തരവാദിത്വപരമായ നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. ഇത്‌ പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്‌ തടസ്സമുണ്ടാക്കുന്നു. തടസ്സങ്ങൾ പരിഹരിച്ച്‌ ജനകീയ ക്യാമ്പയിനിലൂടെ 2025 മാർച്ച്‌ 30ന്‌ കോട്ടയത്തെ സമ്പൂർണ ശുചിത്വജില്ലയായി പ്രഖ്യാപിക്കുകയാണ്‌ ലക്ഷ്യം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top