കോട്ടയം
സമഗ്രശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി. കോട്ടയം, പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ചാണ് മാർച്ച് നടത്തിയത്.
കോട്ടയത്ത് ഹെഡ് പോസ്‌റ്റ്‌ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ ഉദ്‌ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ എസ് അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി അനീഷ് ലാൽ, സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, ജില്ലാ ഭാരവാഹികളായ ബിറ്റു പി ജേക്കബ്, ബിനു എബ്രഹാം, കെആർടിഎ ജില്ലാ സെക്രട്ടറി എ പി സിജിൻ, സംസ്ഥാന കമ്മിറ്റിയംഗം ശ്രുതീഷ് മോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..