22 November Friday

ജനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്ന പദ്ധതികൾ നടപ്പാക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
കോട്ടയം
ജനങ്ങളുടെ വരുമാനം മെച്ചപ്പെടുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ  ശ്രദ്ധിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗത്തിൽ കലക്ടർ വി വിഗ്‌നേശ്വരി നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്‌ യോഗം ചേർന്നത്‌.  തെരുവുനായശല്യം നിയന്ത്രണത്തിനുള്ള എബിസി പദ്ധതി, മാലിന്യസംസ്‌കരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമാർജന പദ്ധതികൾ, ഹാപ്പിനെസ് പാർക്കുകൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം പണിയാൻ സ്ഥലം വാങ്ങാനുള്ള പദ്ധതികൾ എന്നിവ വാർഷിക ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർദേശിച്ചു. ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ പി ആർ അനുപമ, ജെസി ഷാജൻ, ഹേമലത പ്രേംസാഗർ, ശുഭേഷ് സുധാകരൻ, ഇ എസ് ബിജു, കെ സി ബിജു, അജയൻ കെ മേനോൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ലിറ്റി മാത്യു, അസിസ്റ്റന്റ് പ്ലാനിങ്‌ ഓഫീസർ പി എ അമാനത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top