22 November Friday

അശരണരല്ല, അവരിനി 
സംരംഭകർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
കോട്ടയം
ജില്ലയിലെ അശരണരായ വനിതകൾക്ക്‌ കരുത്തായി എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ശരണ്യ സ്വയംതൊഴിൽ പദ്ധതി. തൊഴിൽരഹിതരായ വിധവകൾ, വിവാഹ മോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ തുടങ്ങിയവർക്ക്‌ സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകുന്നതാണ്‌ പദ്ധതി. അപേക്ഷകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച് വഴിയാണ്‌. 
ബിരുദധാരികൾ, പ്രൊഫഷണൽ, സാങ്കേതിക യോഗ്യതയുള്ളവർ, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവൃത്തി കാര്യക്ഷമത സർട്ടിഫിക്കറ്റുള്ളവർ, ഐടിഐ, ഐടിസികളിൽനിന്നു വിവിധ ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്ക്‌ മുൻഗണന ഉണ്ടാകും. 50,000 രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ വരെയും അനുവദിക്കും. വായ്പാ തുകയുടെ 50 ശതമാനം  സബ്സിഡിയായി അനുവദിക്കും. ഇത്‌ പരമാവധി 25,000 രൂപയിൽ കവിയില്ല. മികച്ച രീതിയിൽ സംരംഭം നടത്തുന്നവർക്കും അമ്പത്‌ ശതമാനം വരെയും തിരിച്ചടവ്‌ ഉള്ളവർക്ക്‌ സംരംഭം വിപുലീകരിക്കാൻ ആദ്യ വായ്പാതുകയുടെ 80 ശതമാനത്തിൽ കവിയാത്ത തുക തുടർവായ്പയായി ലഭിക്കും. 
   വായ്പ ലഭിക്കുന്നവർക്ക് തൊഴിൽരഹിത വേതനം ലഭിക്കില്ല. സംരംഭവും വായ്പാതിരിച്ചടവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നവരെ താൽക്കാലികവും സ്ഥിരവുമായ ഒഴിവുകളിലേക്കും പരിഗണിക്കും.  
ജില്ലയിൽ ഇതുവരെ 49 അപേക്ഷകൾക്ക് അംഗീകാരം നൽകി. എഡിഎം ബീന പി ആനന്ദ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി സജയൻ, ഏറ്റുമാനൂർ ഗവ. ഐടിഐ പ്രിൻസിപ്പൽ കെ സന്തോഷ്‌കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ വി ഷിബു, ജില്ലാ വ്യവസായകേന്ദ്രം പ്രതിനിധി എം അരുൺരാജ്, കുടുംബശ്രീ പ്രതിനിധി ജിത എ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top