17 November Sunday

എരുമേലി ഫോറസ്റ്റ് ഓഫീസ്‌ മാർച്ച്: പ്രചാരണജാഥ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
കോട്ടയം
വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്രസർക്കാർ വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിൽ 25ന്‌ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണജാഥ വെള്ളിയാഴ്‌ച പര്യടനം നടത്തും. രാവിലെ ഒമ്പതിന് മേലുകാവുമറ്റത്ത് സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ക്യാപ്‌റ്റനും പ്രസിഡന്റ്‌ അഡ്വ. ജോസഫ് ഫിലിപ്പ് വൈസ് ക്യാപ്റ്റനും സജീൻ വട്ടപ്പള്ളിൽ മാനേജരും ആയിരിക്കും. 
രാവിലെ പത്തിന് മൂന്നിലവ്, 11ന് പൂഞ്ഞാർ തെക്കേക്കര, 11.30ന് പാതാമ്പുഴ, 12.30ന് കൂട്ടിക്കൽ, പകൽ ഒന്നിന് മുണ്ടക്കയം, മൂന്നിന് കോരുത്തോട്, നാലിന് മൂക്കംപെട്ടി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട്‌ അഞ്ചിന് മുക്കൂട്ടുതറയിൽ സമാപിക്കും. സമാപനസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്‌ഘാടനം ചെയ്യും. 
വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്‌ തടയാൻ കേന്ദ്രനിയമം ഭേദഗതി ചെയ്യുക, വനവും ജനവാസമേഖലയും വേർതിരിച്ച്‌ മതിലും വേലിയും കിടങ്ങും പണിയുക, വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തുക കാലോചിതമായി പരിഷ്‌കരിക്കുക, വന്യജീവികളുടെ എണ്ണം അധികമാകുന്നത്‌ നിയന്ത്രിക്കുക, കാട്ടുപന്നി ഉൾപ്പെടെ അക്രമകാരികളായവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള നടപടി പ്രായോഗികമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കർഷകർ നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്‌ ഐക്യദാർഢ്യവുമായാണ്‌ എരുമേലിയിൽ മാർച്ച്‌ നടത്തുന്നത്‌. രാവിലെ 10ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top