20 September Friday

വ്യാജവാർത്തകൾക്കെതിരെ 
ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മാധ്യമ നുണകൾക്കെതിരെ ഡിവൈഎഫ്ഐ നഗരത്തിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യുന്നു

കോട്ടയം
സർക്കാരിനെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത കേരളത്തോടുള്ള വിരോധമായി മാറുന്ന രിതിയിലാണ്‌ വാർത്തകൾ സൃഷ്‌ടിക്കുന്നത്‌. ഈ സാഹചര്യത്തിൽ കുത്തിത്തിരിപ്പ്‌ വാർത്തകൾ സൃഷ്‌ടിക്കുന്ന സമീപനത്തെ യുവജനങ്ങളെ അണിനിരത്തി പൊതുസമൂഹത്തിന്‌ മുന്നിൽ തുറന്നുകാട്ടുകയാണ് ഡിവൈഎഫ്‌ഐ.
പ്രതിഷേധയോഗത്തിന്‌ മുന്നോടിയായി പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽനിന്ന്‌  തിരുനക്കരയിലേക്ക്‌ നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന്‌ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ബി സുരേഷ്‌ കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് വർക്കി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രവീൺ തമ്പി, റിജേഷ് കെ ബാബു, കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു, പ്രസിഡന്റ് അതുൽ ജോൺ ജേക്കബ്, ജില്ലാ കമ്മിറ്റിയംഗം എം പി പ്രതീഷ്, എസ് അമൃത, രാഹുൽ പി ജയകുമാർ, എം എസ് അരുൺ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top