26 December Thursday
നവകേരളം ബഹുജന സദസ്

വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ 
പങ്കാളികളാകും

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
കോട്ടയം
ഡിസംബർ 12, 13, 14 തീയതികളിൽ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളം ബഹുജന സദസ്സിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കാളികളാകുമെന്ന് മന്ത്രി വി എൻ വാസവൻ. ബഹുജന സദസ്സുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘാടന ഭാരവാഹികളുടെ നിയോജകമണ്ഡലംതല യോഗം 25നകം പൂർത്തിയാക്കണമെന്നും വേദിയും നടത്തിപ്പും സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറിൽതന്നെ ബൂത്തുതല യോഗങ്ങൾ സംഘടിപ്പിക്കാനും മന്ത്രി നിർദേശിച്ചു.  
പരിപാടിയുടെ ഇടവേളകളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അതത്‌ സ്ഥലത്തെ കലാകാരൻമാർക്ക് അവസരമുണ്ടാകും. പുതിയ പദ്ധതികൾ മുഖ്യമന്ത്രി വേദിയിൽ പ്രഖ്യാപിക്കും. സ്റ്റേജിന്‌ സമീപമുള്ള കൗണ്ടറിൽ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ പരിഹരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
യോഗത്തിൽ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ അഡ്വ. ജോബ് മൈക്കിൾ, സി കെ ആശ, കലക്ടർ വി വിഗ്‌നേശ്വരി, എഡിഎംജി നിർമൽ കുമാർ, ആർഡിഒമാരായ പി ജി രാജേന്ദ്ര ബാബു, വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ കെ എ മുഹമ്മദ് ഷാഫി, സോളി ആന്റണി, കെ ഗീതാകുമാരി, പുഞ്ച സ്പെഷ്യൽ ഓഫീസർ എം അമൽ മഹേശ്വർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, തദ്ദേശവകുപ്പ് അസി. ഡയറക്ടർ ജി അനീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top