22 December Sunday

ഓവറോള്‍കിരീടം 
ചാവറ പബ്ലിക്‌ സ്‌കൂളിന്

സി കെ സന്തോഷ്Updated: Sunday Oct 20, 2024

സിബിഎസ്ഇ സഹോദയ കലോത്സവത്തിൽ ഓവറോൾ കരീടം ചൂടിയ പാലാ ചാവറ പബ്ലിക് സ്‌കൂൾ ടീം

മരങ്ങാട്ടുപിള്ളി
ലേബർ ഇന്ത്യാഗുരുകുലം പബ്ലിക്‌ സ്‌കൂളിൽ നടന്ന സിബിഎസ്ഇ സഹോദയ കലോത്സവത്തിൽ പാലാ ചാവറ പബ്ലിക് സ്‌കൂൾ 875 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 792 പോയിന്റ് നേടി കോട്ടയം ലൂർദ്ദ്പബ്ലിക് സ്‌കൂൾആൻഡ് ജൂനിയർകോളേജ് രണ്ടാസ്ഥാനവും 740 പോയിന്റോടെ കളത്തിപ്പടി മരിയൻസിനിയർസ്‌കൂൾ മൂന്നാംസ്ഥാനവും നേടി. പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിർ സീനിയർസ്‌കൂൾ 683 പോയിന്റുനേടി നാലാംസ്ഥനവും ഗിരിദീപം ബഥനി സെൻട്രൽസ്‌കൂൾ 681 പോയിന്റും നേടി അഞ്ചാമതുമെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ  മാണി സി കാപ്പൻ എംഎൽഎ, ചലച്ചിത്രതാരം മഖ്‌ബൂൽ സൽമാൻ എന്നിവർ ചേർന്നു വിതരണം ചെയതു. കോട്ടയം സഹോദയാ പ്രസിഡന്റ്‌ ബെന്നിജോർജ് അധ്യക്ഷനായി. സഹോദയ വർക്കിങ്‌ പ്രസിഡന്റ്‌ ഫാ. ഷൈജുപാറത്താനം, ലേബർഇന്ത്യാ ചെയർമാൻ ജോർജ്കുളങ്ങര, ഡിവൈഎസ്‌പി കെ സദൻ, സഹോദയാ ട്രഷറർ ഫാ. കെ ജോഷി, കലോത്സവം ജനറൽകൺവീനർ സുജാ കെ ജോർജ്, ഫ്രാങ്ക്‌ലിൻമാത്യു, സി ആർ കവിത, രാജേഷ്‌ജോർജ് കുളങ്ങര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top