വൈക്കം
അഷ്ടമിയുടെ വലിയ ശ്രീബലിയും വലിയ വിളക്കും പത്താം ഉത്സവദിനമായ വ്യാഴാഴ്ച നടക്കും. വലിയ ശ്രീബലി രാവിലെ 10നും വലിയ വിളക്ക് രാത്രി 11നുമാണ്. തലപ്പൊക്കത്തില്‍ മുന്‍പരായ 11 ഗജരാജാക്കന്‍മാര്‍ എഴുന്നള്ളിപ്പിന് അണിനിരക്കും. തിടമ്പ് ആനയുടെ വലത്തെ കൂട്ടും ഇടത്തെ കൂട്ടും നില്‍ക്കുന്ന ഗജവീരന്‍മാര്‍ക്ക് സ്വര്‍ണ തലേക്കെട്ടും സ്വര്‍ണക്കുടയും, എഴുന്നളളിപ്പിനായി പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയങ്ങളുമാണ് ഉപയോഗിക്കുക. രാവിലെ 10 മുതല്‍ മൂന്ന് വരെ നടക്കുന്ന ശ്രീബലിക്ക് തിരുപ്രംകുണ്ടം കെ എ വേല്‍മുരുകന്‍, ആമ്പൂര്‍ എം എം നാരായണന്‍, ഓച്ചിറ ഭാസ്‌കര്‍, മാവേലിക്കര കൃഷ്ണകുമാര്‍ എന്നിവര്‍ നാദസ്വരമേളം ഒരുക്കും. വൈക്കം ക്ഷേത്രകലാപീഠം ഒരുക്കുന്ന പഞ്ചവാദ്യത്തിന് തിമില കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കീഴൂര്‍ മധുസൂദന കുറുപ്പ്, ഒറ്റപ്പാലം ഹരി, തൃക്കാരിയൂര്‍ സുരേഷ്, കലാപീഠം അജിത് കുമാര്‍ എന്നിവര്‍ തിമിലയും ചോറ്റാനിക്കര സുരേന്ദ്ര മാരാര്‍, കലാപീഠം പത്മകുമാര്‍, വെണ്ണിമല അനു എന്നിവര്‍ മദ്ദളവും, പള്ളിപ്പുറം, ജയന്‍ രവിപുരം ജയന്‍ വര്യര്‍ എന്നിവര്‍ ഇലത്താളവും, തൃക്കാമ്പുറം ജയന്‍, കാവില്‍ ഉണ്ണികൃഷ്ണവാര്യര്‍ ഇടയ്ക്കയും കുമ്മത്ത് ഗിരീഷ്, വെണ്ണിമല രാജേഷ്, മാടപ്പള്ളി വേണു എന്നിവര്‍ കൊമ്പുമായി അണിനിരക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..