21 November Thursday

കലാസാഹിത്യസംഘം ജില്ലാ സമ്മേളനം വൈക്കത്ത്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
തലയോലപ്പറമ്പ്‌
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ മണ്ണിൽ പ്രൗഢോജ്വല തുടക്കം. 
ശനിയാഴ്ച ബഷീർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി കലാസാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന സാംസ്കാരിക സമ്മേളനം നടത്തി. സിനിമ പിന്നണി ഗായികയായ അരൂർ എംഎൽഎ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഉയർന്നുവരുന്ന മത, ജാതി വർഗീയതക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും   ശബ്ദമുയർത്താൻ പുരോഗമന വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ദലീമ ജോജോ പറഞ്ഞു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. 
പ്രൊഫ. കെ ആർ ചന്ദ്രമോഹൻ, അഡ്വ. എൻ ചന്ദ്രബാബു, അഡ്വ. ഗിരിജ ബിജു, പ്രൊഫ. ടി ആർ കൃഷ്ണൻകുട്ടി , ബി ആനന്ദക്കുട്ടൻ, സ്വാഗതസംഘം ചെയർമാൻ കെ ശെൽവരാജ്, ഡോ. സി എം കുസുമൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ സ്വാഗതവും തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് പി എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. വനിതാസാഹിതി ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ‘മാണിക്കം പെണ്ണ് ’ എന്ന നാടൻപാട്ടും കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ‘ആമചാടി തേവൻ ’ എന്ന ലഘു നാടകവും ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top