വൈക്കം
ദമ്പതികളായ വിജി ജോർജ്, ലിനി വിജി എന്നിവർ ചേർന്ന് ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പുഴിക്കര വടക്കേമുറി ഹെൽത്ത് സെന്റർ ആരംഭിക്കാൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകി.സെന്ററിലേക്ക് വഴിക്കായി വേറെയും സ്ഥലം ഇവർ വിട്ടുനൽകി. വാർഡിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് പഞ്ചായത്തംഗം ജിനു ബാബുവിന്റെ അഭ്യർഥനയെ തുടർന്നാണ് സ്ഥലം വിട്ടുനൽകിയത്.
സെന്റർ നിർമിക്കാൻ 55 ലക്ഷം അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് നിർമാണം വൈകുകയായിരുന്നു.സ്ഥലത്തിന്റെ ആധാരം മാവേലിക്കര വി ജെ കോട്ടേജിൽ താമസക്കാരായ വിജി ജോർജും ഭാര്യ ലിനി വിജിയും പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലിക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..