26 December Thursday

എരുമേലിയിൽ മണ്ഡലകാല
സുരക്ഷ വിലയിരുത്തി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കാഞ്ഞിരപ്പള്ളിശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലിയിലും പരിസരപ്രദേശങ്ങളിലും നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിലയിരുത്തി. എരുമേലി സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, പഞ്ചായത്ത്, റവന്യൂ, ഹെൽത്ത്, വനം, എക്സൈസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലകാലത്ത് ഒരുവിധത്തിലുള്ള അപകടങ്ങളും ഉണ്ടാകാതിരിക്കുകയാണ്‌ ലക്ഷ്യമെന്നും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും എസ്‌പി പറഞ്ഞു. അഡീഷണൽ എസ്‌പി വി സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സാജു വർഗീസ്‌, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി അനിൽകുമാർ, എസ്എസ്ബി ഡിവൈഎസ്‌പി ആർ മധു, എരുമേലി എസ്എച്ച്ഒ ബിജു, എസ്ഐ ശാന്തി കെ ബാബു, കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിലെ വിവിധ എസ്എച്ച്ഓമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലിയിലും പരിസരപ്രദേശങ്ങളിലും നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top