03 December Tuesday

അപ്രഖ്യാപിത അടിയന്തരാവസ്ഥ ചെറുക്കണം: കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
തലയോലപ്പറമ്പ്
മാധ്യമസ്ഥാപനങ്ങൾക്ക്‌ നേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമാണെന്നും ഇത്തരം കിരാത നടപടികൾക്കെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടയം പബ്ലിക്‌ ലൈബ്രറിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ  അവസാനിപ്പിക്കണമെന്നും  മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു. പലസ്‌തീൻ ജനതയ്‌ക്ക്‌ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.   എസ്‌ രമേശൻ നഗറിൽ(വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം) നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ടി ആർ കൃഷ്ണൻകുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. എം എം നാരായണൻ സംഘടനാ രേഖയും ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ്‌പിസിഎസ് പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ, എം കെ മനോഹരൻ, എ ഗോകുലേന്ദ്രൻ, പി എൻ സരസമ്മ, അഡ്വ. ഡി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ശെൽവരാജ് സ്വാഗതവും കൺവീനർ ഡോ. സി എം കുസുമൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ടി ആർ കൃഷ്ണൻകുട്ടി പതാക ഉയർത്തി.  കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ്‌ ഡി മനോജിന്റെ ഫോട്ടോ പ്രദർശനവും ഉണ്ടായി. മാധ്യമസ്ഥാപനങ്ങൾക്ക്‌ നേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമാണെന്നും 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top