കോട്ടയം
ഇസ്രയേലിന്റെ നരനായാട്ടിനും അധിനിവേശത്തിനും ഇരയാകുന്ന പലസ്‌തീൻ ജനയത്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്‌ചയും ഏരിയതല ബഹുജന സദസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി, വാഴൂർ, കടുത്തുരുത്തി ഏരിയകളിലായിരുന്നു സമ്മേളനങ്ങൾ.ഇസ്രയേലിന്റെ നരനായാട്ടിനും അധിനിവേശത്തിനും ഇരയാകുന്ന പലസ്‌തീൻ ജനയത്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിന്റെ നരനായാട്ടിനും അധിനിവേശത്തിനും ഇരയാകുന്ന പലസ്‌തീൻ ജനയത്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
കാഞ്ഞിരപ്പള്ളി പേട്ട ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ഷെമിം അഹമ്മദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ്‌കുട്ടി, ഏരിയ കമ്മിറ്റിയംഗങ്ങളായ വി പി ഇബ്രാഹിം, പി എസ് സുരേന്ദ്രൻ, കെ സി ജോർജ്‌കുട്ടി, സജിൻ വി വട്ടപ്പിള്ളി എന്നിവർ സംസാരിച്ചു.
വാഴൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചാമംപതാലിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ കമ്മിറ്റിയംഗം അഡ്വ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി ജി ലാൽ അധ്യക്ഷനായി.ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബെജു കെ ചെറിയാൻ, എ കെ ബാബു, എ എച്ച് മുഹമ്മദ് ഷിയാസ്, എൻ കെ സുധാകരൻ നായർ, രഞ്ജി രവീന്ദ്രൻ, കെ സേതുനാഥ്, ടി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കടുത്തുരുത്തി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പോളിടെക്നിക്ക് ജങ്‌ഷനിൽ നടന്ന സദസ് ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എം തങ്കപ്പൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം പി സി സുകുമാരൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ജെ സഞ്ജയ് എന്നിവർ സംസാരിച്ചു. പലസ്‌തീൻ ജനയത്‌ക്ക്‌ഇസ്രയേലിന്റെ നരനായാട്ടിനും അധിനിവേശത്തിനും ഇരയാകുന്ന പലസ്‌തീൻ ജനയത്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..