22 December Sunday

ജില്ലയിൽ രണ്ടിടത്ത്‌ 
ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കോട്ടയം
ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ജില്ലയിലെ രണ്ട്‌ തദ്ദേശവാർഡുകൾ. ഈരാറ്റുപേട്ട നഗരസഭയിൽ 16–-ാം ഡിവിഷനിലും അതിരമ്പുഴ പഞ്ചായത്തിൽ ഐടിഐ മൂന്നാ-ംവാർഡിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു.
ഈരാറ്റുപേട്ട നഗരസഭയിൽ 16–-ാം ഡിവിഷൻ(കുഴിവേലി) ഷൈല റഫീഖ് എൽഡിഎഫ് സ്ഥാനാർഥിയാകും. കൗൺസിലർ ആയിരുന്ന യുഡിഎഫിലെ അൻസൽന പരിക്കുട്ടി സർക്കാർ ജോലി ലഭിച്ചതിനെതുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്‌ നടക്കുക. ഷൈല റഫീഖ് വരണാധികാരി നാൻസി കെ വർഗീസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്‌. അതിരമ്പുഴ പഞ്ചായത്തിൽ ഐടിഐ മൂന്നാ-ംവാർഡിൽ മാത്യു ടി ഡി തോട്ടനാനിയാണ്‌ എൽഡിഎഫ് സ്ഥാനാർഥി. വാർഡംഗം സജി തടത്തിൽ വിദേശത്ത് പോയതിനാൽ രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്. മാത്യു ടി ഡി തോട്ടനാനി വരണാധികാരി നിസി ജോണിന് പത്രിക സമർപ്പിച്ചു. രണ്ടിടങ്ങളിലും തെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തനങ്ങൾക്ക്‌ എൽഡിഎഫ്‌ സജ്ജമായി. 
ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10നാണ്‌. സൂക്ഷ്മപരിശോധന 23ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക 25വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന്‌ നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലും പഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമാണ്. 
ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top