കോട്ടയം
ജില്ലാ കേരളോത്സവത്തിന്റെ ആദ്യദിനം കായിക-കലാ മത്സരങ്ങളിൽ ചങ്ങനാശേരി നഗരസഭ മുന്നിൽ. കലാമത്സരങ്ങളിൽ ചങ്ങനാശേരി നഗരസഭ 82 പോയിന്റ് നേടി. 71 പോയിന്റുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. 34 പോയിന്റുമായി പള്ളം മൂന്നാമതും 22 പോയിന്റുമായി ഏറ്റുമാനൂർ നാലാംസ്ഥാനത്തുമുണ്ട്.
കായിക മത്സരങ്ങളിൽ ചങ്ങനാശേരി നഗരസഭ 57 പോയിന്റ് നേടി. 37 പോയിന്റ് നേടിയ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തുണ്ട്. 20 പോയിന്റോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് മൂന്നാമത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..