ഈരാറ്റുപേട്ട
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനോട് അനുബന്ധിച്ചുള്ള 2 ഏക്കർ 82 സെന്റ് സർക്കാർ വസ്‌തുവിൽ, മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സർക്കാർ നിശ്ചയിച്ച സ്ഥലം അളന്നു തിരിച്ചു. 2 ഏക്കർ 32 സെന്റ് സ്ഥലം ആഭ്യന്തരവകുപ്പിനും 50 സെന്റ് റവന്യു വകുപ്പിനും ലഭിക്കും. താലൂക്ക് സർവേയർ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഭൂമി അളന്നുതിരിച്ച് അതിര് നിർണയിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ പൊലീസ് മേധാവി വിനോദ് ബി പിള്ള, പാലാ ഡിവൈഎസ്പി കെ സദൻ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺസുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, മുൻസിപ്പൽ കൗൺസിലർ പി അർ ഫൈസൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ പി എസ് സുബ്രഹ്മണ്യൻ, ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ സ്ഥലത്തുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..