23 September Monday

ആവേശപൂർവം 
ദേശാഭിമാനി 
പ്രചാരണത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
കോട്ടയം
നീതിയുടെ ശബ്ദമായി എന്നും ഉയർന്നുനിൽക്കുന്ന ദേശാഭിമാനി ദിനപത്രത്തിന്റെ ഈ വർഷത്തെ പ്രചാരണത്തിന്‌ തിങ്കളാഴ്‌ച ജില്ലയിൽ തുടക്കമാകും. ജില്ലയിൽ പ്രചാരത്തിൽ രണ്ടാം സ്ഥാനത്തുള്ള പത്രത്തെ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ സിപിഐ എമ്മും വിവിധ വർഗബഹുജന സംഘടനകളും തൊഴിലാളികളും പുരോഗമന ചിന്താഗതിക്കാരും ഏറ്റെടുക്കുന്നത്‌.
 മറ്റ്‌ പത്രങ്ങൾ മറച്ചുവയ്‌ക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന വാർത്തകളെ സത്യസന്ധമായി അവതരിപ്പിച്ച്‌ നേടിയ വിശ്വാസ്യതയുടെ കരുത്തിലാണ്‌ വീണ്ടും കാമ്പയിനിലേക്ക്‌ കടക്കുന്നത്‌. വലതുപക്ഷ മാധ്യമങ്ങൾ രാഷ്‌ട്രീയ ദുഷ്ടലാക്കോടെ നടത്തുന്ന ആക്രമണം ശക്തമായ സാഹചര്യത്തിൽ ദേശാഭിമാനിയുടെ പ്രസക്തി വർധിച്ചിരിക്കുന്നു. 
നിലവിലുള്ള വാർഷികവരി പുതുക്കാനും പുതിയ വരിക്കാരെ ചേർക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ ഒക്‌ടോബർ 18  വരെയുള്ള കാമ്പയിനിൽ നടത്തുക. വീടുകളിലും സ്ഥാപനങ്ങളിലും കയറിയാണ്‌ പ്രചാരണം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവരും പ്രാദേശിക നേതാക്കളും പ്രവർത്തകരും വിവിധയിടങ്ങളിൽ പ്രചാരണത്തിൽ പങ്കാളികളാകും.ദേശാഭിമാനി ദിനപത്രത്തിന്റെ ഈ വർഷത്തെ പ്രചാരണത്തിന്‌ തിങ്കളാഴ്‌ച ജില്ലയിൽ തുടക്കമാകും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top