26 December Thursday

കാട്ടിക്കുന്ന് - തുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമാണം അവസാന ഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
തലയോലപ്പറമ്പ്
ചെമ്പ് കാട്ടിക്കുന്ന് -തുരുത്ത് പാലത്തിന്റ സമീപ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. രണ്ടു സ്ഥല ഉടമകൾ ഭൂമി വിട്ടുനൽകിയതോടെയാണ് സമീപ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് സി കെ  ആശ എംഎൽഎ പറഞ്ഞു. 
മൂവാറ്റുപുഴയാറിന് കുറുകെ കാട്ടിക്കുന്ന്  തുരുത്ത് ഫെറിയിലാണ് പാലം നിർമിച്ചത്. ഒൻപത് കോടി രുപ വിനിയോസ്ഥല ഉടമകൾഗിച്ച് ഏഴ് സ്പാനോടു കൂടി 113.4 മീറ്റർ നീളത്തിലും 6.5 മീറ്റർ വീതിയിലുമാണ് പാലം പണി പൂർത്തിയായിട്ടുള്ളത്. ഇരുവശങ്ങളിലും 40 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിലാണ് സമീപറോഡും 500 മീറ്റർ നീളത്തിൽ കണക്ടിങ്‌ റോഡും നിർമിക്കുന്നത്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തു നിവാസികളുടെ എട്ട് പതിറ്റാണ്ടായുള്ള ആവശ്യമാണ്‌ സഫലമാകുന്നത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top