21 November Thursday

പുസ്‌തകങ്ങളും പണിയായുധങ്ങളും പൂജവച്ച്‌ വിശ്വാസികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കോട്ടയം
ദുർഗാഷ്‌ടമി ദിവസമായ ഞായറാഴ്‌ച വൈകിട്ട്‌ വിശ്വാസികൾ ക്ഷേത്രങ്ങളിലും വീടുകളിലും കലാസാംസ്‌കാരിക സ്ഥാപനങ്ങളിലും പാരമ്പര്യ ചടങ്ങുകളോടെ പൂജവയ്‌പ്പ്‌ നടത്തി. പാഠപുസ്‌തകങ്ങൾ, ഗ്രന്ഥങ്ങൾ, പണിയായുധങ്ങൾ എന്നിവയും വാദ്യോപകരണങ്ങളുമെല്ലാം പൂജയ്‌ക്ക്‌ വച്ചു. ദക്ഷിണമൂകാംബി പനച്ചിക്കാട്‌ ക്ഷേത്രത്തിൽ സരസ്വതിനടയിൽ വെള്ളി അങ്കി സമർപ്പണം, ഗ്രന്ഥമെഴുന്നള്ളിപ്പ്‌ എന്നിവയോടെയാണ്‌ പൂജവയ്‌പ്പ്‌ നടത്തിയത്‌. 
വിശിഷ്ടഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുള്ള ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിൽ എത്തി. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കുമാരനല്ലൂർ ദേവിക്ഷേത്രത്തിൽ കിഴക്കേനട ആലിൻചുവട്ടിൽനിന്ന്‌ വാദ്യമേളങ്ങളോടെ ഗ്രന്ഥമെഴുന്നള്ളിപ്പ്‌ നടന്നു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ മേൽശാന്തി ഇടമന നാരായണൻ നമ്പൂതിരി പൂജവയ്‌പ്പ്‌ നടത്തി. തിരുനക്കര ശ്രീകൃഷ്‌ണക്ഷേത്രത്തിൽ മേൽശാന്തി വിഷ്‌ണുനമ്പൂതിരി പൂജവയ്‌പ്പ്‌ നടത്തി. ചൊവ്വാഴ്‌ച രാവിലെയാണ്‌ പൂജയെടുപ്പ്‌.ദുർഗാഷ്‌ടമി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top