24 December Tuesday

കെ ആർ നാരായണന്റെ അർധകായപ്രതിമ അനാച്ഛാദനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിൽ മുൻരാഷ്ട്രപതി കെ ആർ നാരായണന്റെ അർധകായപ്രതിമ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്‌തപ്പോൾ

കോട്ടയം
 തെക്കുംതല കെ ആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിൽ മുൻരാഷ്ട്രപതി കെ ആർ നാരായണന്റെ അർധകായപ്രതിമ മന്ത്രി ആർ ബിന്ദു അനാച്ഛാദനം ചെയ്തു. കെ ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ  ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന്  മന്ത്രി പറഞ്ഞു. 
 പദ്ധതി വിഹിതമായി നടപ്പുവർഷം അഞ്ചരക്കോടിയും പദ്ധതിയേതര വിഹിതമായി  4.11 കോടി രൂപയും  ഇൻസ്റ്റിറ്റ്യൂട്ടിനു ലഭ്യമാക്കിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.
പരിപാടിയിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഭരണഘടനയെ എല്ലാ അർഥത്തിലും നെഞ്ചേറ്റിയ വിശ്വപൗരനായിരുന്നു കെ ആർ നാരായണൻ എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രതിമ അനാച്ഛാദനത്തിനുശേഷം കെ ആർ നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ ലഘു ഡോക്യുമെന്ററി‘ ഹോപ് ഫോർ ഓൾ: ദ് ലെജന്റ ഓഫ് കെ ആർ  നാരായണൻ’  ഇൻസ്റ്റിറ്റ്യൂട്ടിലെ തിയറ്ററിൽ പ്രദർശിപ്പിച്ചു. പ്രതിമ രൂപകൽപന ചെയ്ത  ശിൽപി  സി എൻ ജിതേഷിനെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു.
അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ,  കെ ആർ  നാരായണന്റെ കുടുംബാംഗം കെ രാധാകൃഷ്ണൻ, സംവിധായകൻ ഡോ.   ബിജുകുമാർ ദാമോദരൻ,  പൂർവ വിദ്യാർഥി പ്രതിനിധി ശ്രീദേവി  കെ ഗിരിജൻ, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ശ്രീദേവൻ കെ  പെരുമാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി  ആർ ജിജോയ് എന്നിവർ സംസാരിച്ചു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top