സന്തോഷിക്കാൻ ഇഷ്‌ടപ്പെടാത്ത മനുഷ്യരുണ്ടാകുമോ. എല്ലാ പ്രശ്‌നങ്ങളും വേദനകളും മറന്ന് മനസിനെ സന്തോഷമാക്കുക, അങ്ങനെ സമാധാനവും ആനന്ദകരവുമായ ജീവിതമാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്.
സന്തോഷപ്രദമായ ജീവിതം നമുക്കിടയിൽ ഒരുക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. സംസ്ഥാത്തൊട്ടാകെ നടപ്പാക്കുന്ന കുടുംബശ്രീയുടെ ഹാപ്പിനസ് പ്രൊജക്‌ടായ ‘ഹാപ്പി കേരളം’ ജില്ലയിലും പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ 11 ഇടത്താണ് ഹാപ്പിനസ് കേന്ദ്രങ്ങൾ തുടങ്ങുക. ജില്ലയിലെ 11 ബ്ലോക്കിലെയും മാതൃകാ സിഡിഎസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുമരകം, ഞീഴൂർ, മാഞ്ഞൂർ, കുറിച്ചി, വാകത്താനം, വെച്ചൂർ, മീനടം, വാഴൂർ, കൂട്ടിയ്‌ക്കൽ, തിടനാട്, ഭരണങ്ങാനം എന്നീ സിഡിഎസുകളെയാണ് തെരഞ്ഞെടുത്തത്. ഇവയ്‌ക്കു കീഴിൽ ഓരോ വാർഡിലും ‘സന്തോഷ ഇടങ്ങൾ’ രൂപീകരിക്കുകയാണ് പദ്ധതി.
ഒരു വാർഡിൽ അഞ്ച് ഇടങ്ങൾ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശീലനങ്ങൾ പൂർത്തീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..