26 December Thursday

വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
തലയോലപ്പറമ്പ് 
വൈക്കം ഉപജില്ല സ്കൂൾ കലോത്സവം ‘ചുവട് 2024’ ന് തിരശ്ശീല വീണു. ബ്രഹ്മമംഗലം വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ്എസ് സ്കൂളിൽ അഞ്ചു ദിവസമായി നടന്ന കലാമേളയിൽ എൽപി വിഭാഗത്തിൽ ഏനാദി ഗവ. എൽപി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് നേടി. യുപി വിഭാഗത്തിൽ വിഎച്ച്എസ്എസ്  ബ്രഹ്മമംഗലം ഓവറോൾ ചാംപ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ്‌ ലിറ്റൽ തെരേസാസ് ജിഎച്ച് എസ്എസ് വൈക്കം ഓവറോൾ ചാംപ്യൻഷിപ്പും ഹയർ സെക്കൻഡറി വിഭാഗത്തിൽ കുടവച്ചൂർ സെന്റ്‌ മൈക്കിൾസ് എച്ച്എസ്എസ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. അറബി സാഹിത്യോത്സവത്തിൽ എസ്എൻ എൽപി സ്കൂൾ മറവൻതുരുത്തും മിഠായിക്കുന്നം എൽപി സ്കൂളും ഓവറോൾ ചാംപ്യൻഷിപ് പങ്കിട്ടു. യുപി വിഭാഗത്തിൽ വിഎച്ച്എസ്എസ് ബ്രഹ്മമംഗലവും സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ സികെഎം യുപി സ്കൂൾ തോട്ടകവും ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് തെക്കേനട വൈക്കവും ഓവറോൾ ചാംപ്യൻഷിപ് നേടി. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ സെന്റ്‌ മൈക്കിൾ എച്ച്എസ്എസ് കുടവെച്ചൂർ നേടി. 
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി ആർ സുഗതൻ അധ്യക്ഷനായി. സമ്മാനദാനം വൈക്കം എഇഒ ജോളിമോൾ ഐസക് നിർവഹിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top