23 December Monday
ജില്ലാതല കേരളോത്സവം

കുതിച്ച്‌ 
ചങ്ങനാശേരി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കേരളോത്സവത്തിൽ കളരിപ്പയറ്റ് മുച്ചാൺ പയറ്റിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി നഗരസഭയിലെ ആസാദ് കെ ബാബുവും ജഗത്ചന്ദ്രനും തമ്മിൽനടന്ന പയറ്റ്

കോട്ടയം
ജില്ലാതല കേരളോത്സവത്തിൽ കായിക–--കലാ മത്സരങ്ങളിൽ ചങ്ങനാശേരി നഗരസഭ ഒന്നാമതെത്തി. കലാമത്സരങ്ങളിൽ 123 പോയിന്റ് നേടിയ ചങ്ങനാശേരി നഗരസഭ കായികമത്സരങ്ങളിൽ 115 പോയിന്റ് കരസ്ഥമാക്കി ആധിപത്യം പുലർത്തി. കലാമത്സരങ്ങളിൽ 86 പോയിന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തും 39 പോയിന്റോടെ പള്ളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തുമെത്തി. കായികമത്സരങ്ങളിൽ 91 പോയിന്റ് നേടിയ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനവും 77 പോയിന്റ് കരസ്ഥമാക്കി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി. തിങ്കൾ പകൽ മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് സമ്മാനവിതരണവും മുഖ്യപ്രഭാഷണവും നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top