24 September Tuesday

ജനറൽ ആശുപത്രിയിൽ ഇന്റഗ്രേറ്റഡ് 
പബ്ലിക് ഹെൽത്ത് ലാബ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കോട്ടയം
ജനറൽ ആശുപത്രിയിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് സജ്ജമായി. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2023–- -24 സാമ്പത്തികവർഷം ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്‌. 96 ലക്ഷം രൂപ കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കും ബാക്കി തുക അത്യാധുനിക ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്. 
    ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. എച്ച്എൽഎൽ-ന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ലാബിൽ സാംക്രമികരോഗങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന്‌ റഫറൽ ആയി ലഭിക്കുന്ന ലബോറട്ടറി പരിശോധനകൾ ഹബ്ബ് ആൻഡ് സ്പോക്ക് രീതിയിൽ കുറഞ്ഞ നിരക്കിൽ ചെയ്യാം.
ലാബ്‌ ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനംചെയ്യും. പകൽ ഒന്നിന്‌  ആശുപത്രി അങ്കണത്തിലാണ്‌ പരിപാടി. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top