23 November Saturday

മധ്യദൂര ഇനങ്ങളിൽ നേട്ടം കൊയ്‌ത്‌ പാലാ സെന്റ് തോമസ്‌, സെന്റ് മേരിസ്‌ സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
പാലാ
3000 മീറ്റർ, 800മീറ്റർ ഇനങ്ങളിൽ നേട്ടം കൊയ്‌ത്‌ പാലാ ഉപജില്ലയിലെ സ്കൂളുകളുടെ പ്രകടനം. 3000 മീറ്റർ ജൂനിയർ ബോയ്സ് വിഭാഗത്തിൽ പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസിലെ പ്ലസ്‌ വൺ വിദ്യാർഥി ഷാരോൺ രാജു ഒന്നാം സ്ഥാനംനേടി. 800 മീറ്ററിൽ മൂന്നാം സ്ഥാനവും ഷാരോൺ രാജുവിനാണ് . ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെന്റ് മേരിസ് എച്ച്‌എസ്‌എസ്‌ലെ ആൻ മരിയ ജോൺ 800മീറ്ററിലും 3000മീറ്ററിലും ഒന്നാം സ്ഥാനം നേടി ഇരട്ട സ്വർണമണിഞ്ഞു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസിലെ അലീഷാ  കാതറിൻ ജോക്കി  3000 മീറ്ററിലും  800 മീറ്ററിലും മൂന്നാം സ്ഥാനം നേടി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്ററിൽ പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസിലെ മുഹമ്മദ് സ്വാലിഹ് ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ സെന്റ് തോമസിലെ പത്താം ക്ലാസ് വിദ്യാർഥി അമൽ ആൻഡ്രൂസിനാണ്‌ ഒന്നാം സ്ഥാനം. ജൂനിയർ ആൺകുട്ടികളുടെ  800 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ എമ്മാനുവൽ തോമസ് പ്രവിത്താനം സെന്റ് മൈക്കിൾസ്‌ സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.
ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ രണ്ടാം സ്ഥാനം ഭരണങ്ങാനം സെന്റ്‌ മേരിസ് എച്ച്‌എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥി നന്ദന ബൈജുവിനാണ്‌. 
3000, 800 മീറ്റർ ഇനങ്ങളിൽ മെഡൽ ജേതാക്കളായ ഇവർ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയിൽ ഡോ. തങ്കച്ചൻ മാത്യുവിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയാണ്‌ ട്രാക്കിലിറങ്ങിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top